Search This Blog

Saturday, August 15, 2009

നികിത വസ്‌ത്രം മാറുന്നത്‌ പകര്‍ത്താന്‍ ശ്രമം




നികിത വസ്‌ത്രം മാറുന്നത്‌ പകര്‍ത്താന്‍ ശ്രമം
തെന്നിന്ത്യന്‍ താരമായനികിത വസ്‌ത്രം മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബാംഗ്ലൂരില്‍ ഒരു സിനിമാ ഷൂട്ടിങിനിടെയാണ്‌ സംഭവം. ഫിലിം യൂണിറ്റിലെ ഒരു ജീവനക്കാരന്‍ തന്നെയാണ്‌ ഇതിന്‌ ശ്രമിച്ചത്‌.

ബാംഗ്ലൂരില്‍ ഓംപ്രകാശ്‌ റാവു സംവിധാനം ചെയ്യുന്ന എംകെ 56 എന്ന സിനിമയുടെ സെറ്റിലായിരുന്നു നടിയെ ഞെട്ടിച്ച സംഭവമുണ്ടായത്‌. ചിത്രത്തിലെ നായികയായ നികിത അടുത്ത രംഗത്തിന്‌ വേണ്ടി വസ്‌ത്രം മാറുന്നതിനിടെയാണ്‌ ഗ്രീന്‍ റൂമില്‍ ഒളിച്ചിരുന്ന യൂണിറ്റ്‌ ജീവനക്കാരന്‍ ഡിജിറ്റല്‍ വീഡിയോ ക്യാമറയില്‍ രംഗങ്ങള്‍ പകര്‍ത്തിയത്‌.
നടി ഗ്രീന്‍ റൂമിലെത്തുന്നതിന്‌ മുമ്പേ ഇയാള്‍ ഉള്ളില്‍ കടന്ന്‌ ഒളിച്ചിരിയ്‌ക്കുകയായിരുന്നു. ചിത്രം പകര്‍ത്തുന്നത്‌ അറിഞ്ഞ നടി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ സെറ്റിലെ മറ്റംഗങ്ങള്‍ ഇവിടെയെത്തി ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു. സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ സ്വകാര്യ വാര്‍ത്താ ചാനലിന്റെ ജീവനക്കാരെയും സെറ്റിലെ അംഗങ്ങള്‍ കൈയ്യേറ്റം ചെയ്‌തതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌.

--------------------------------------------------------------------------------
ഗ്ലാമര്‍ പ്രഭയില്‍ നിഖിത വീണ്ടും മലയാളത്തില്‍

'കൈയ്യെത്തും ദൂരത്ത്‌' എന്ന ഫാസില്‍ ചിത്രത്തിന്റെ പരാജയം തകര്‍ത്തെറിഞ്ഞത്‌ നിഖിതയെന്ന പുതുമുഖ താരത്തിന്റെ മോഹങ്ങള്‍ കൂടിയായിരുന്നു. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ ഈ ചിത്രം ബോക്‌സ്‌ ഓഫീസില്‍ നിലംപതിച്ചത്‌ നിഖിതയുടെ നിര്‍ഭാഗ്യമായി മാറി. ബസ്‌ കണ്ടക്ടര്‍, ഭാര്‍ഗ്ഗവചരിതം തുടങ്ങിയ ചിത്രങ്ങളില്‍ കൂടി അഭിനയിച്ചെങ്കിലും അതൊന്നും മലയാളത്തില്‍ ക്ലച്ചു പിടിയ്‌ക്കുന്നതിന്‌ താരത്തെ സഹായിച്ചില്ല.
പിന്നീട്‌ അന്യഭാഷാ ചിത്രങ്ങളിലേക്ക്‌ നീങ്ങിയ നിഖിത നിലനില്‌പിന്‌ വേണ്ടി ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ തയാറായതോടെ തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തി.

നിഖിത ഗ്ലാമര്‍ റോളുകളിലെത്തിയ വംശി, ദുബായ്‌ ബാബു എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെ നടിയുടെ താരമൂല്യം ഉയര്‍ന്നു. എന്നാല്‍ ഇതിനുമപ്പുറം കഴിഞ്ഞ വര്‍ഷം തമിഴില്‍ സൂപ്പര്‍ ഹിറ്റായ സരോജയിലെ ഐറ്റം നമ്പറാണ്‌ നിഖിതയുടെ തലവര മാറ്റിമറിച്ചത്‌. വന്‍ ഹിറ്റായി മാറിയ ഈ ഐറ്റം ഗാനത്തിന്‌ ശേഷം നിഖിതയെ തേടി അവസരങ്ങളുടെ ഒരു കുത്തൊഴുക്ക്‌ തന്നെയുണ്ടായി.

എന്തായാലും ഐറ്റം നമ്പര്‍ പകര്‍ന്ന്‌ നല്‌കിയ ആത്മവിശ്വാസവുമായി നിഖിത ഒരിയ്‌ക്കല്‍ കൂടി മലയാളത്തില്‍ ഭാഗ്യം പരീക്ഷിയ്‌ക്കാനൊരുങ്ങുകയാണ്‌. ഡോക്ടര്‍ പേഷ്യന്റ്‌ എന്ന ചിത്രത്തിലൂടെയാണ്‌ നിഖിത മോളിവുഡില്‍ തിരിച്ചെത്തുന്നത്‌. വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ തനിയ്‌ക്കൊരിടം നേടിത്തരുമെന്ന പ്രതീക്ഷയിലാണ്‌ നിഖിത.

No comments:

Post a Comment