
ആനന്ദ് ജോണിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണന കാണിച്ചുവെന്ന് ആനന്ദിന്റെ സഹോദരി സഞ്‌ജന.
ഇനിയെങ്കിലും സഹോദരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസുകളില്‍ അമേരിക്കയിലെ കോടതി ആനന്ദ് ജോണിന് 59 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ ഉദാഹരണമാണ് ജോണിനെതിരായ ആരോപണങ്ങളെന്ന വാദം നിലനില്‍ക്കെയാണ് സര്‍ക്കാറിനെതിരെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗികാരോപണത്തെത്തുടര്‍ന്ന് 2007മുതല്‍ ആനന്ദ് അമേരിക്കയില്‍ ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് പറഞ്ഞ് ഒട്ടേറെ തവണ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എങ്കിലും ഇതുസംബന്ധിച്ച് ഇന്ത്യയിലെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.
മലയാളിയായ ആനന്ദ് വളരെ പെട്ടെന്നായിരുന്നു അമേരിക്കയിലെ ഫാഷന്‍ ലോകം കീഴടക്കിയത് ജാന്നറ്റ് ജാക്‌സണ്‍, പാരീസ് ഹില്‍ട്ടന്‍ എന്നിവരെപ്പോലെയുള്ള വന്‍ സെലിബ്രിട്ടികളുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത ആനന്ദ് പെട്ടന്നായിരുന്നു പ്രശസ്‌തിയിലേയ്‌ക്കുയര്‍ന്നത്.
ഇത് അവിടത്തെ ഫാഷന്‍ ഗുരുക്കളെ പ്രകോപിപ്പിച്ചുവെന്നും തുടര്‍ന്ന് അവര്‍ ആനന്ദിന്റെ കരിയറിന് അവസാനമിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നവെന്നുമാണ് കേള്‍ക്കുന്നത്.
എന്തായാലും കേസില്‍ ആനന്ദിനെതിരെ സ്‌ത്രീകള്‍ കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. സ്വന്തമായി ഡിസൈന്‍ ചെയ്‌ത ഡെനിം ജീന്‍സ് വിപണിയിലിറക്കുന്നതിന്റെ തൊട്ടുമുമ്പാണ് ആനന്ദിനെതിരെ ആരോപണങ്ങളുയര്‍ന്നത്.
ആദ്യം ഒന്നും രണ്ടും സ്‌ത്രീകളാണ് മുന്നോട്ടുവന്നത്. പിന്നീട് ഇത് അനുദിനം കൂടി 59വരെയായി. ഇക്കാര്യം തന്നെ സംഭവം ഗൂഡാലോചനയുടെ ഭാഗമാണെന്നതിന് തെളിവാണെന്നാണ് സഞ്‌ജന പറയുന്നത്. 2007 മാര്‍ച്ച് 6നാണ് ആനന്ദിനെതിരെ ആദ്യത്തെ പരാതി പൊലീസിന്റെ കയ്യിലെത്തുന്നത്.
ലോസ്‌ആഞ്‌ജലസ്: ലൈംഗികപീഡനക്കേസുകളില്‍ മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ക്ക് 59 വര്‍ഷം തടവ്.
മോഡലുകളെ പീഡിപ്പിച്ച കേസുകളിലാണ് 35കാരനായ ആനന്ദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്‌തിരുന്ന 23 കേസുകളില്‍ 16 എണ്ണത്തിലും ആനന്ദ് കുറ്റക്കാരനാണെന്ന് ലോസ്‌ആഞ്‌ജലസ് കൗണ്ടി സുപ്പീരിയര്‍ കോടതി കണ്ടെത്തിയിരുന്നു.
വിധി പ്രഖ്യാപിക്കുമ്പോള്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആനന്ദ് ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.
59വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 67 വര്‍ഷത്തിന് ശേഷം ആനന്ദിന് പരോളിന് അര്‍ഹതയുണ്ടാകും. 2002മുതല്‍ 2007വരെ അഞ്ചുവര്‍ഷക്കാലം 14നും 21നും ഇടിയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മോഡലിങില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
ഒന്‍പത് സ്‌ത്രീകള്‍ വിചാരണക്കിടെ തങ്ങള്‍ക്ക് ആനന്ദില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ കോടിയെ ബോധ്യപ്പെടുത്തിയിരുന്നു. പാരീസ് ഹില്‍ട്ടന്‍, മേരി ജെ ബ്ലിഗ് തുടങ്ങി ഹോളിവുഡിലെ പ്രമുഖരുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത ആനന്ദ് അമേരിക്കയിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്.
ജീന്‍സിന്റെ പുതിയ ബ്രാന്റ് പുറത്തിറക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇത് ഫാഷന്‍ ലോകത്തെ ഗൂഡാലോചനയുടെയും കുതികാല്‍വെട്ടിന്റെയും ഭാഗമാണെന്നും ആനന്ദ് തെറ്റുകാരനല്ലെന്നും വാദമുണ്ട്.
മാത്രമല്ല ഇന്ത്യപോലെയുള്ള ഒരു രാജ്യത്തില്‍ നിന്നും എത്തി അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗത്തില്‍ പ്രശസ്‌തനായ ആനന്ദിന്റെ കരിയറില്‍ അസൂയാലുക്കള്‍ ഏറെയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ വിചാരണ കഴിഞ്ഞ കേസുകള്‍ കൂടാതെ ടെക്‌സാസിലും ന്യൂയോര്‍ക്കിലുമായി ഇരുപതോളം കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ വേറെയുമുണ്ട്. ഈ കേസുകളില്‍വൈകാതെ തന്നെ വിചാരണ നടക്കും.
No comments:
Post a Comment