Search This Blog
Friday, July 31, 2009
ആദ്യാനുരാഗംThursday, 30 July, 2009 3:57 PM
ആദ്യാനുരാഗം ഒരിക്കലും മറക്കാനാവാത്തതാണെന്ന് പറയാറുണ്ട്. ആദ്യാനുരാഗത്തിന്റെ ഗൃഹാതുരതയെ പാടിപ്പുകഴ്‌ത്താത്ത കവികള്‍ ഒരു ഭാഷയിലുമില്ല.
മനസ്സിന്റെ ഒരു പ്രിതഭാസം എന്നുമാത്രമേ നമ്മള്‍ ഈ ആദ്യാനുരാഗത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. പലപ്പോഴും ഈ ആദ്യാനുരാഗം എന്നത് വ്യക്തികള്‍ പരസ്‌പരം മനസ്സിലാക്കുകപോലും ചെയ്യാതെ സംഭവിക്കുന്നതുമാണ്. എന്നാല്‍ ഇപ്പോഴിതാ ഈ ആദ്യാനുരാഗമെന്ന അനുഭവത്തിന് ഒരു ശാസ്‌ത്രീയാടിത്തറയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
രണ്ടുവ്യക്തികള്‍ തമ്മില്‍ ആദ്യമായുണ്ടാകുന്ന അടുപ്പത്തിന് കാരണം ഡിഎന്‍എയും ശരീരത്തിലെ ചില ജീനുകള്‍
ഉല്‍പാദിപ്പിക്കുന്ന പ്രത്യേകതരം ഗന്ധവുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ക്രയോഷ്യയിലെ ജനിതകശാസ്‌ത്രജ്ഞനായ ടമരാ ബ്രൗണിന്റെ അഭിപ്രായത്തില്‍ ഹ്യൂമന്‍ ലൂക്കോസൈറ്റ് അന്റിജന്‍ എന്ന ഡിഎന്‍എയുടെ പ്രവര്‍ത്തനമാണ് ആദ്യാനുരാഗത്തിന്റെ രഹസ്യം.
ഒരാളുടെ ശരീരഗന്ധത്തില്‍ നിന്നും മറ്റൊരാളിലേയ്‌ക്ക് പ്രവഹിക്കുന്ന രഹസ്യ സിഗ്നലുകളാണത്രേ അനുരാഗത്തെ അങ്കുരിപ്പിക്കുന്നത്. ചിലര്‍ കാണാനും ചിലപ്പോഴൊക്കെ അടുക്കാനും കൊള്ളാത്തവരാണെങ്കില്‍പ്പോലും അവരില്‍ നമുക്ക് കണ്ടും അടുത്തും അറിയാനാവാത്ത എന്തോ ഉണ്ട്. അതാണ് ഈ ആകര്‍ഷണത്തിന്റെ രസതന്ത്രം എന്നാണ് ഡോക്ടര്‍ ബ്രൗണ്‍ പറയുന്നത്.
ബേണ്‍ സര്‍വ്വകലാശാലയില്‍ ടീ ഷേട്ടുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണമാണ് ഈ പുതിയ കണ്ടെത്തലിലേയ്‌ക്ക് ഡോക്ടര്‍ ബ്രൗണിനെ നയിച്ചത്. പുരുഷന്മാര്‍ രണ്ടു ദിവസം ധരിച്ച ഷര്‍ട്ടുകള്‍ സ്‌ത്രീകളെ മണപ്പിച്ചശേഷം അവയുടെ ആകര്‍ഷണീയതയെക്കുറിച്ച് ചോദിച്ചാണത്രേ അദ്ദേഹം പഠനം നടത്തിയത്.
ഇങ്ങനെ നല്‍കിയ ടീ ഷേട്ടുകളുടെ ഗന്ധത്തോട് ചില സ്‌ത്രീകള്‍ക്ക് അടക്കിനിര്‍ത്താന്‍ കഴിയാത്ത പ്രണയം തോന്നിയത്രേ. ചിലതിനോടാകട്ടെ ചില സ്‌ത്രീകള്‍ക്ക് ഒട്ടും അടുപ്പം തോന്നിയതുമില്ല. പക്ഷേ ഈ ഡിഎന്‍എ വഴി നമ്മള്‍ പ്രണയിക്കുന്നത് ഒരിക്കലും മറ്റുകാര്യങ്ങള്‍ കൊണ്ട് നമുക്ക്‌ചേരുന്ന പങ്കാളിയായിരിക്കണമില്ലെന്നും ബ്രൗണ്‍ പറയുന്നുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment