Search This Blog
Friday, July 31, 2009
ആയുസ്സ് വര്‍ധിപ്പിക്കാന്‍ 7 വഴികള്‍
നിങ്ങള്‍ വിവാഹിതരാണോ? ജീവിത പങ്കാളിയുമായി നിരന്തരം വഴക്കിടാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ദയവായി ഇന്ന് മുതല്‍ അതൊരു ശീലമാക്കു. ഇതു പറയുന്നത് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ്. പതിവായി പരസ്പരം വഴക്കുണ്ടാക്കുന്ന ദമ്പതികളുടെ ആയൂര്‍ദൈര്‍ഘ്യം മറ്റുള്ളവരേക്കാള്‍ ഏറുമെന്ന് ഇവര്‍ പറയുന്നു. എല്ലാ ദിവസവും വഴക്കടിച്ചു ദാന്പത്യജീവിതം 67 വര്‍ഷം വരെ ആസ്വദിച്ചവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
2) നിങ്ങള്‍ ഫുട്ബോള്‍ പതിവായി കാണാറുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത 25% കൂടുതല്‍ ആണ്. ഫുട്ബോളില്‍ അമിത താല്പര്യം ഉള്ളവര്‍ കളിയേക്കാളേറെ അതില്‍ പങ്കെടുക്കുന്ന താരങ്ങളെയാണത്രെ കൂടുതല്‍ ശ്രദ്ധിക്കുക, ഇതു മാനസിക സമ്മര്‍ദം കൂട്ടുന്നതിനു കാരണമാവും. മേലില്‍ കളി കാണുന്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.
3) ദിവസത്തില്‍ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെക്കുക. 15 മിനിട്ട് എങ്കിലും നിങ്ങള്‍ക്കായും. എന്ന് പറഞ്ഞാല്‍ 15 മിനിട്ട് മാനസിക ഉല്ലാസത്തിനായി കൂടി മാറ്റിവെയ്ക്കുക.
4) മദ്യപിക്കുന്പോള്‍ ഒരു കാരണവശാലും മാട്ടിറച്ചി ഉപയോഗിക്കരുത്. കാരണം ആല്‍ക്കഹോള്‍ കലര്‍ന്നിട്ടുള്ള പാനിയത്തോടൊപ്പം കഴിക്കുന്ന ബീഫ് മുതലായ പദാര്‍ത്ഥങ്ങള്‍ ഹൃദയഘാതത്തിന്റെയും പ്രമേഹത്തിന്റെയും ഉറ്റ മിത്രങ്ങളാണ്.
5) മണ്ണില്‍ കളിക്കാനിഷ്ടാപെടുന്ന നിങ്ങളുടെ കുട്ടിയെ തടയേണ്ട. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന കുട്ടികള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഉള്ളതായി പഠനങ്ങളില്‍ കാണുന്നു.
6) ഗര്‍ഭകാലത്ത് വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കും
7) കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കുക. അല്ലെങ്കില്‍ ശരീരത്തിലെ അധിക കലോറി കത്തിച്ചു കളയാനുള്ള വഴികള്‍ ശീലിക്കുക, 2 നിലയുള്ള ഓഫീസിലെ പടികള്‍ ലിഫ്റ്റിന്റെ സഹായമില്ലാതെ കയറുന്നത് പോലും 1 മണിക്കൂര്‍ നടക്കുന്നതിനു തുല്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment