Search This Blog

Wednesday, September 9, 2009

പ്രിയാമണി വീണ്ടും ബിക്കിനി അണിയുന്നു

പരുത്തിവീരനിലെ അഭിനയത്തിന്‌ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചശേഷം പ്രിയാമണി ദ്രോണയെന്ന ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തിയത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ദേശീയ പുരസ്‌കാരം വരെ ലഭിച്ച ഒരു നടിക്ക്‌ ഇതിന്റെയൊക്കെ ആവശ്യമുണ്ടെയെന്നായിരുന്നു അന്ന്‌ എല്ലാവരും ചോദിച്ചത്‌. കാരണം പല നടിമാരും ഈ രംഗത്ത്‌ നിലനില്‍പ്പിന്‌ വേണ്ടിയാണ്‌ ബിക്കിനി റോളുകള്‍ ചെയ്യാന്‍ തയ്യാറാവുന്നത്‌.

എന്നാല്‍ ഒരേ ഇമേജില്‍ സ്വയം തളച്ചിടാന്‍ തനിക്കാഗ്രഹമില്ലെന്നും ഒരു നടിയെന്നാല്‍ ഏത്‌ വേഷവും ചെയ്‌ത്‌ ഫലിപ്പിക്കാന്‍ കഴിവുള്ളവളായിരിക്കണമെന്നുമാണ്‌ പ്രിയ അന്ന്‌ മറുപടി നല്‍കിയത്‌.

ഇപ്പോഴിതാ പ്രിയാമണി വീണ്ടും ബിക്കിനി അണിയുന്നു. കന്നഡ ചിത്രത്തിലാണ്‌ പ്രിയ വീണ്ടും ഗ്ലാമര്‍ വേഷത്തിലെത്തുന്നത്‌. പുനീത്‌ രാജ്‌കുമാറാണ്‌ ചിത്രത്തിലെ നായകന്‍.

മലയാളത്തിലും തമിഴിലുമൊക്കെ ഏറെ ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും തെലുങ്ക്‌ ചിത്രങ്ങളോട്‌ പ്രിയാമണിക്ക്‌ അത്ര താല്‍പ്പര്യമില്ല. എന്നാല്‍ പുനീതിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച്‌ കന്നഡച്ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ തീരുമാനിക്കുകയായിരുന്നു.

കന്നഡത്തില്‍ നിന്നും പ്രിയാമണിക്ക്‌ കൂടുതല്‍ നല്ല വേഷങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുമുണ്ട്‌. എന്തായാലും ബിക്കിനി വേഷം കന്നഡ ചലച്ചിത്രലോകത്ത്‌ പ്രിയക്ക്‌ ഗ്ലാമര്‍ പദവിനല്‍കുമെന്നകാര്യം ഉറപ്പിക്കാം.

മുമ്പൊക്കെ ബോളിവുഡ്‌ നായികമാരാണ്‌ ബിക്കിനിയണിഞ്ഞ്‌ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാനുള്ള ധൈര്യം കാണിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ മിക്ക മുന്‍നിര നടിമാരും ഇതിന്‌ തയ്യാറാവുന്നുണ്ട്‌. ബിക്കിനി വേഷങ്ങളുള്ള ചിത്രങ്ങള്‍ വന്‍ ഹിറ്റുകളുമാകുന്നുണ്ട്‌.

No comments:

Post a Comment