ജീവിതം റിയാലിറ്റി ഷോ അല്ലെന്ന് ബോളിവുഡ് താരം രാഖി സാവന്ത് ഒടുവില്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. കൊട്ടും കുരവയുമായി റിയാലിറ്റി ഷോയിലൂടെ വരനെ കണ്ടെത്തിയ രാഖി പ്രതിശ്രുത വരന്‍ എലേഷുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറി. എലേഷുമായി പരിഹരിക്കാനാവാത്ത ഭിന്നതകളാണ് വിവാഹ ജീവിതം ആരംഭിക്കുന്നതിനു മുന്‍പേ വിവാഹ മോചനമെന്ന ചിന്തയിലേക്ക് രാഖിയെ നയിച്ചത്.
റിയാലിറ്റി ഷോ തീരുന്നതുവരെ ഭാര്യ-ഭര്‍ത്താക്കന്‍മാരായി കഴിയുമെങ്കിലും ഷോ തീരുന്നതോടെ വിവാഹ ജീവിതത്തിനും കര്‍ട്ടന്‍ വീഴുമെന്നാണ് രാഖി പറയുന്നത്. എലേഷിനെ വിവാഹം കഴിക്കില്ലേ എന്ന ചോദ്യത്തിന് തങ്ങളുടെ ജീവിതരീതിയും സംസ്കാരവുമെല്ലാം വ്യത്യസ്തമാണെന്നായിരുന്നു രാഖിയുടെ മറുപടി.
എലേഷ് പടിഞ്ഞാറ് എന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ കിഴക്കെന്ന് ചിന്തിക്കും. ഇത്തരത്തില്‍ പടിഞ്ഞാറന്‍ മൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരാളുമായി ഒരു ഭാരതീയ സ്ത്രീ ഒരിക്കലും വിവാഹം കഴിക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും രാഖി പറയുന്നു.
'രാഖി കാ സ്വയംവര്‍“ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് രാഖി സാവന്ത് കാനഡയിലെ ഇന്ത്യന്‍ വ്യാപാരിയായ ഇലേഷ് പരുജന്‍വാലയെ വരനായി കണ്ടെത്തി വരണമാല്യം അണിയിച്ചത്. ഇലേഷിനെ താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്നു എന്നും ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ദമ്പതികളാണ് തങ്ങളെന്നും ഇതിനുശേഷം രാഖി പറഞ്ഞിരുന്നു.
ഇലേഷിന്റെ കുടുംബാംഗങ്ങളെ എല്ലാം കണ്ടു എന്നും അവര്‍ക്കൊപ്പം ഉടന്‍ തന്നെ കാനഡയിലേക്ക് പോകുമെന്നും രാഖി പറഞ്ഞുവെച്ചു. എന്തായാലും വിവാഹം റിയാലിറ്റി ആക്കിയ സ്ഥിതിക്ക് വിവാഹമോചനവും റിയാലിറ്റി ഷോ ആക്കി കളയുമോ എന്നാണ് പ്രേക്ഷകരുടെ പേടി.

No comments:
Post a Comment