Search This Blog

Tuesday, September 1, 2009

പാര്‍വതിയും വെള്ളിത്തിരയിലേക്ക്‌

ലോക സുന്ദരി മത്സരത്തിലൂടെ പ്രശസ്‌തിയുടെ വെള്ളി വെളിച്ചത്തിലെത്തിയ പാര്‍വതി ഓമനക്കുട്ടന്‍ വെള്ളിത്തിരയിലേക്ക്‌. ണൈറ്റഡ്‌-6 എന്ന ബോളിവുഡ്‌ ചിത്രത്തിലൂടെയാണ്‌ ലോകസുന്ദരിയുടെ രംഗപ്രവേശം.
പുതുമുഖങ്ങളെ കേന്ദ്രമാക്കി സംവിധായകന്‍ ആര്യന്‍ സിങ്‌ ഒരുക്കുന്ന യുണൈറ്റഡ്‌ 6 ബാങ്കോക്കിലാണ്‌ ചിത്രീകരിയ്‌ക്കുന്നത്‌. അമ്പത്‌ ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ചിത്രത്തിന്‌ വേണ്ടി പാര്‍വതി ബാങ്കോക്കിലേക്ക്‌ പറന്നു കഴിഞ്ഞു. അഞ്ച്‌ നായികമാരുള്ള ചിത്രത്തില്‍ നായകനില്ല എന്ന പ്രത്യേകതയുമുണ്ട്‌.
2008ലെ ലോക സുന്ദരി മത്സരത്തില്‍ റണ്ണറപ്പായിരുന്ന പാര്‍വതിയെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിരുന്നുവെങ്കിലും അതൊന്നും ഈ മലയാളി പെണ്‍കൊടി സ്വീകരിച്ചിരുന്നില്ല. ഇതിലൊന്നും എന്റെ സ്വപ്‌നങ്ങള്‍ ഒതുങ്ങി നില്‌ക്കുന്നില്ല, ഹോളിവുഡ്‌ വരെ താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഈ സുന്ദരി പറയുന്നു.
മലയാളത്തില്‍ അഭിനയിക്കാന്‍ റെഡി: വിക്രം മലയാളത്തില്‍ നായകനാകാനും പാടാനും തയ്യാറാണെന്ന്‌ തമിഴ്‌ സൂപ്പര്‍താരം വിക്രം. പുതിയ ചിത്രമായ കന്ദസ്വാമിയുടെ കേരളത്തിലെ റിലീസിങുമായി ബന്ധപ്പെട്ട്‌ ഹോട്ടല്‍ ലേ മെറിഡിയനില്‍ തിങ്കളാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.
മലയാളത്തെ എന്നും ആരാധനയോടെയാണ്‌ താന്‍ കാണുന്നതെന്ന്‌ വിക്രം പറഞ്ഞു. മലായളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്‌. എന്നാല്‍ ഒന്നര വര്‍ഷത്തിനുള്ളല്‍ ഒരു സിനിമ എന്ന രീതിയിലാണ്‌ ഇപ്പോള്‍ ചിത്രങ്ങള്‍ ചെയ്യുന്നത്‌.
ആ ഒന്നര വര്‍ഷം അതിന്‌ വേണ്ടി പൂര്‍ണമായും അര്‍പ്പിക്കുകയാണ്‌. വ്യത്യസ്‌തത പുലര്‍ത്തുന്ന സിനിമകള്‍ ചെയ്യുകയെന്നത്‌ ഒരു ത്രില്ലാണ്‌. ആ ത്രില്ലിന്റെ ഭാഗമായാണ്‌ കന്തസ്വാമിയില്‍ പാടിയത്‌. അങ്ങനെയുള്ള സിനിമകള്‍ക്ക്‌ വേണ്ടി എന്ത്‌ ത്യാഗം ചെയ്യാനും തയ്യാറാണ്‌.
ഭീമ എന്ന ചിത്ത്രിന്‌ സാമ്പത്തിക നഷ്ടം വന്നപ്പോള്‍ നഷ്ടം നികത്താന്‍ കടം വാങ്ങിയും പണം നല്‍കിയിരുന്നു. നല്ല സിനിമകള്‍ വേണമെന്നുള്ളതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌- വിക്രം പറഞ്ഞു.

കന്തസ്വാമി ഒരാഴ്‌ചകൊണ്ട്‌ 37ലക്ഷം രൂപയാണ്‌ തിരിച്ചുപിടിച്ചത്‌. ഇത്‌ ദക്ഷിണേന്ത്യയിലെ റെക്കോര്‍ഡാണ്‌. അധ്വാനിച്ച്‌ ചെയ്യുന്ന നല്ല സിനിമകള്‍ക്ക്‌ പ്രതികരണമുണ്ടാകുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
മണിരത്‌നത്തിന്റെ രാവണ്‍, വിക്രം കുമാറിന്റെ ഫാന്റസി ഫിലിം, സുബ്രഹ്മണ്യപുരം ഫെയിം ശശികുമാറിന്റെ പുതിയ പടം എന്നിവയാണ്‌ വിക്രമിന്റെ പുതിയ പ്രൊജക്ടുകള്‍.

No comments:

Post a Comment