കുട്ടനാടൻ പുഞ്ചയിലെ
തൈ തൈ തക തൈ തൈ തൊം
കൊച്ചു പെണ്ണെ കുയിലാളെ
തിത്തിതാതാ തിതൈ തൈ
കൊട്ടു വേണം കുഴൽ വേണം
കുരവ വേണം
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
വരവേൽക്കാനാളു വേണം
കോടി തൊരണങ്ങൾ വേണം
വിജയശ്രീ ലാളിതരായി
വരുന്നു ഞങ്ങൾ
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
കറുത്ത ചിറകു വച്ചു
തൈ തൈ തക തൈ തൈ തൊം
ആരണ്യ കിളി പൊലെ
തിതാത തിതൈ തൈ
കുതിച്ചു കുതിച്ചു പായും
കുതിര പൊലെ
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
തോൽവിയെന്തെന്നറിയാത്ത
തല താഴ്താനറിയാത്ത
കാവാലം ചുണ്ടനിതാ
ജയിച്ചു വന്നൂ
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളെ
കൊട്ടു വേണം കുഴൽ വേണം
കുരവ വേണം
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
പമ്പയിലെ പൊന്നോളങ്ങൾ
തൈ തൈ തക തൈ തൈ തോം
ഓടി വന്നു പുണരുന്നു
തിതാതതാ തിതൈ തൈ
തങ്ക വെയിൽ നെറ്റിയിന്മേൽ
പൊട്ടു കുത്തുന്നൂ
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
തെങ്ങോലകൾ പൊന്നോലകൾ
മാടി മാടി വിളിക്കുന്നു
തെന്നൽ വന്നു വെൺചാമരം
വീശിതരുന്നൂ
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളെ
കൊട്ടു വേണം കുഴൽ വേണം
കുരവ വേണം
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
ചമ്പക്കുളം പള്ളിക്കൊരു
തൈ തൈ തക തൈ തൈ തോം
വള്ളം കളി പെരുന്നാളു
തിതാത തിതൈ തൈ
അമ്പലപ്പുഴയിലൊരു
കുത്തു വിളക്ക്
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
കരുമാടികുട്ടനിന്നു
പനിനീർ കാവടിയാട്ടം
കാവിലമ്മക്കിന്നു രാത്രി
ഗരുഡൻ തൂക്കം
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളെ
കൊട്ടു വേണം കുഴൽ വേണം
കുരവ വേണം
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
വരവേൽക്കാനാളു വേണം
കോടി തൊരണങ്ങൾ വേണം
വിജയശ്രീ ലാളിതരായി
വരുന്നു ഞങ്ങൾ
ഓ തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
തിത്തിതാരാ തിത്തിതൈ
തിതൈ തിതൈ തക തൈ
Search This Blog
Friday, August 28, 2009
Subscribe to:
Post Comments (Atom)
enikku vayikkan pattanillallo roshhuuu.ithenthuttu mallu?
ReplyDeleteenik vayikkan patunudalo :O
ReplyDeletemanorama website il ulla malayalam vayikan patunudo ninak? ethu aa font aanu.. manoramaonline onnu open cheythu noku..
http://img76.imageshack.us/img76/1706/kuttanadan.jpg
ReplyDeleteee link noku ethil kaanam malayalam...