Search This Blog
Friday, August 28, 2009
മംമ്‌തയുടെ ഗ്ലാമറിനെ വെല്ലാന്‍ ചാര്‍മി
മംമ്‌തയെ വെല്ലാന്‍ ചാര്‍മിക്കാവുമോ? ഗ്ലാമറിന്റെ കാര്യത്തിലാണെങ്കില്‍ അതെയെന്ന് തന്നെ ഉത്തരം. ടോളിവുഡില്‍ ഗ്ലാമറിന്റെ പര്യായമായി വിലസുന്ന ചാര്‍മിയ്‌ക്ക് പകരം നില്‍ക്കാന്‍ മംമ്‌തയെക്കൊണ്ടാവില്ലെന്നുറപ്പാണ്. ലേശം ഗ്ലാമറിനൊക്കെ തയാറാണെങ്കിലും ചാര്‍മിയെ പോലെ രണ്ടും കല്‍പ്പിച്ച് ശരീരം പ്രദര്‍ശിപ്പിയ്‌ക്കാന്‍ മംമ്‌തക്കിപ്പോഴും ധൈര്യമില്ല. എന്തായാലും വിനയന്റെ കാട്ടുചെമ്പകത്തിലൂടെ മലയാളത്തില്‍ വിരിഞ്ഞിറങ്ങിയ ചാര്‍മി വീണ്ടും ഇവിടേക്ക് തിരിച്ചെത്തുകയാണ്, അതും മമ്‌തയ്‌ക്ക് പകരമായി.
കമലിന്റെ ഇനിയും പേരിടാത്ത ദിലീപ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയുടെ ഹരമായി മാറിയ ചാര്‍മി മലയാളത്തില്‍ തിരിച്ചെത്തുന്നത്. പാസഞ്ചറിന്റെ സൂപ്പര്‍ വിജയത്തിലൂടെ ദിലീപിന്റെ ഭാഗ്യനായികയായി മാറിയ മംമ്‌ത പനി(പന്നിപ്പനി?) പിടിച്ച് സിനിമയില്‍ നിന്നും മാറിയതോടെയാണ് ചാര്‍മിയ്‌ക്ക് നറുക്കു വീണത്. പനിയെന്നാണ് പറഞ്ഞതെങ്കിലും താരത്തിന്റെ ബോളിവുഡ് മോഹമാണ് പിന്‍മാറ്റത്തിന് കാരണമെന്നും അണിയറയില്‍ സംസാരമുണ്ട്.
സെപ്‌റ്റംബര്‍ നാലിന് ഊട്ടിയില്‍ ചിത്രീകരണമാരംഭിയ്‌ക്കുന്ന സിനിമയിലെ നായിക അത്യാവശ്യം ഗ്ലാമര്‍ ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ചാര്‍മിയെ പോലൊരു താരത്തില്‍ കമലിന്റെ അന്വേഷണം ചെന്നവസാനിച്ചതത്രേ. തമിഴ് നടനായ സത്യരാജ് ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്.വിനയന്റെ കാട്ടുചെമ്പകത്തില്‍ മദാമ്മയെ കടത്തിവെട്ടുന്ന ആദിവാസിപ്പെണ്ണായി വേഷമിട്ട ചാര്‍മി പിന്നീട് തെലുങ്കിലേക്ക് നീങ്ങി അവിടെ ചുവടുറപ്പിക്കുകയായിരുന്നു.
വിമലാ രാമനും ബിക്കിനിയിലേക്ക്
ഗ്ലാമറിന്റെ കാര്യത്തില്‍ ബോളിവുഡിനെ വെല്ലുന്ന തെന്നിന്ത്യന്‍ സിനിമയില്‍ ശാലീന വേഷങ്ങളുമായി എത്ര നാള്‍ തുടരാം? നയന്‍സും പ്രിയാമണിയുമൊക്കെ മടി കൂടാതെ തുണിയഴിക്കുമ്പോള്‍ അയല്‍പക്കത്തെ പെണ്‍കൊടിയെന്ന ഇമേജ് അധികം നാള്‍ പിടിച്ചു നിര്‍ത്താന്‍ പറ്റില്ലെന്ന് ഉറപ്പ്.
ഇതവസാനമായി മനസ്സിലാക്കിയിരിക്കുന്നത് വിമലാ രാമനാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ എല്ലാ സൂപ്പറുകളുടെയും നായികയായ വിമല തമിഴിലും തെലുങ്കിലും പരിധി വിട്ടുള്ള ഗ്ലാമര്‍ പ്രദര്‍ശനത്തിനൊന്നും ഇതുവരെ തയാറായിരുന്നില്ല.
എന്നാലിപ്പോള്‍ പ്രേക്ഷകരെ ഹരം പിടിപ്പിയ്‌ക്കുന്ന ബിക്കിനി നായികമാരുടെ നിരയിലേക്കെത്താന്‍ വിമലയും ഒരുങ്ങുകയാണ്. പുതിയ തെലുങ്ക് ചിത്രമായ ലൗവര്‍ ബോയിലാണ് നടി ടൂ പീസില്‍ പ്രത്യക്ഷപ്പെടാന്‍ തയാറായിരിക്കുന്നത്.
തരുണിനെ നായകനാക്കി വിഎന്‍ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമലയുടെ പുതിയൊരു മുഖമാവും പ്രേക്ഷകര്‍ക്ക് കാണാനാവുക. പ്രണയം ഇതിവൃത്തമായി വമ്പന്‍ ബജറ്റില്‍ വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിയ്‌ക്കുന്ന ലൗവര്‍ ബോയിയുടെ ചിത്രീകരണം നാല്‍പത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
Subscribe to:
Post Comments (Atom)
നമ്മക്കൊക്കെ പാടായി..
ReplyDelete