Search This Blog
Saturday, August 29, 2009
സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ?
സുബ്രമണ്യപുരം സുന്ദരി സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിനുള്ള അവസരമൊത്തു വരുന്നു. സ്വാതിയെ മാത്രമല്ല, കോളിവുഡില്‍ ഗ്ലാമറിന്റെ പര്യായങ്ങളായ രംഭ, സോന തുടങ്ങിയവരെയെല്ലാം ആരാധകര്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ മിനി സ്‌ക്രീനില്‍ പുതു ചരിത്രമെഴുതിയ രാഖി സ്വയംവരത്തിന് ശേഷം ഒരുപിടി തെന്നിന്ത്യന്‍ താരങ്ങള്‍ റിയാലിറ്റി ഷോയിലൂടെ സ്വയംവരത്തിന് താത്‌പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്നാണ് വാര്‍ത്തകള്‍. ഒരുകാലത്ത് തെന്നിന്ത്യയുടെ രോമാഞ്ചമായിരുന്ന രംഭയും ഐറ്റം നമ്പറുകളുടെ രാജകുമാരിയായ സോനയും സ്വയംവരത്തിന് താത്‌പര്യം പ്രകടിപ്പിച്ചത് കേട്ട് ആരും അമ്പരന്നില്ല. എന്നാല്‍ പുതുമുഖ താരങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ സ്വാതിയും സ്വയംവരത്തിന് ഒരുങ്ങിയിറങ്ങുന്നത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
സുബ്രമണ്യത്തിന് ശേഷം സ്വാതി അഭിനയിച്ച തെലുങ്ക് ചിത്രമായ അഷ്ടചമ്മ താരത്തിന് മികച്ച നടിയ്‌ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം നേടിക്കൊടുത്തിരുന്നു. എങ്കിലും ഒരു തിരക്കുള്ള താരമാകാനും ഗ്ലാമര്‍ റോളിന് ചേരാത്ത നടിയെന്ന പ്രതിഛായ മാറ്റിയെടുക്കാനും സ്വാതിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യമാണ് സ്വാതിയെ തന്റെ പഴയ തട്ടകമായ മിനിസ്‌ക്രീനിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിയ്‌ക്കുന്നത്.
എന്തായാലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സ്വയംവര ഭ്രമം വേരുറപ്പിയ്‌ക്കുന്നത് ഏറെ ഗുണകരമാവുക താരങ്ങളുടെ ആരാധകര്‍ക്കാണ്. തങ്ങളുടെ ഇഷ്ട നടിമാര്‍ക്കൊപ്പം ഇടപഴകാനും പറ്റുമെങ്കില്‍ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമാണ് അവരെ തേടിയെത്തുന്നത്. എന്താ ഒരു കൈ നോക്കുന്നോ?
പാരീസ് നഗ്നനൃത്തം ചെയ്‌തുവെന്ന് ആരോപണം
വിവാദങ്ങള്‍ പാരീസിന് പുതുമയല്ല. അതില്‍ അല്‌പം കാര്യമുണ്ടെങ്കില്‍ താരം മിണ്ടാതിരിയ്‌ക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം പാരീസിനെതിരെ ഉയര്‍ന്ന ആരോപണം ഇത്തിരി കടുത്തു പോയി.
ചൂതാട്ട നഗരമായ ലാസ് വേഗാസിലെ ഒരു ഹോട്ടലില്‍ പാരീസ് നഗ്നനൃത്തമാടിയെന്ന അപവാദമാണ് ഹോളിവുഡില്‍ ഇപ്പോള്‍ പ്രചരിയ്‌ക്കുന്നത്.ഹോളിവുഡ് സുന്ദരിയുടെ തരികിടകളെപ്പറ്റിയുള്ള സിക്‌സ് ഡിഗ്രീസ് ഓഫ് പാരീസ് ഹില്‍ട്ടണ്‍ എന്ന പുസ്‌തകത്തിലാണ് ഇക്കാര്യം പരാമര്‍ശിയ്‌ക്കുന്നത്.
പാരീസിനൊപ്പം ഹോട്ടല്‍ നഗ്ന നൃത്തമാടിയ എലിസബത്ത് ജാവ്‌റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധനികര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയിലാണ് നഗ്ന നൃത്തം നടക്കാറുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഇഷ്ടപ്പെട്ട സ്‌ത്രീകള്‍ക്ക് വേണ്ടി പണം വാരിയെറിയാറുണ്ട്.
ഒരിയ്‌ക്കല്‍ പാരീസും ഇവിടെ നഗ്നനൃത്തം ചെയ്യാനെത്തിയിരുന്നു. പാര്‍ട്ടിയില്‍ നൃത്തം ചെയ്‌തതിന് അയ്യായിരം ഡോളര്‍ വരെ തനിയ്‌ക്ക് കിട്ടിയിട്ടുണ്ടെന്ന് എലിസബത്ത് പറയുന്നു. എന്നാല്‍ പാരീസ് പണം വാങ്ങിയതായി അറിവില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്തായാലും പുതിയ ആരോപണം പാരീസ് ഹില്‍ട്ടണ്‍ നിഷേധിച്ചിട്ടുണ്ട്. ഇത് മുഴുവന്‍ പച്ചക്കള്ളമാണെന്നാണ് താരവുമായി അടുത്തവൃത്തങ്ങളുടെ പ്രതികരണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment