കാറ്റത്തെക്കിളിക്കൂടില്‍ത്തുടങ്ങി ഏറ്റവും അവസാനം രാവണപ്രഭുവെന്ന ചിത്രത്തില്‍വരെ എത്തിനില്‍ക്കുന്ന ഒരു താരജോഡി. കിലുക്കത്തിലൂടെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ മോഹന്‍ലാല്‍-രേവതി കൂട്ടുകെട്ട് ഒരിക്കല്‍ക്കുടി.ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മമ്മി ആന്റ് മി എന്ന ചിത്രത്തിലാണ് ലാലും രേവതിയും ഏറെക്കാലത്തിനുശേഷം ഒന്നിച്ചഭിനയിക്കുന്നത്.
അഭിനയത്തില്‍ നിന്നും മാറി സംവിധാനം, സാമൂഹ്യസേവനം, നാടകം തുടങ്ങിയ മേഖലകളിലേയ്‌ക്ക് ശ്രദ്ധപതിപ്പിച്ച രേവതി വളരെ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമാണ് അടുത്തിടെയായി ചെയ്‌തുവരുന്നത്.
മലയാളത്തില്‍ രേവതി ഏറ്റവും അവസാനം അഭിനയിച്ച ചിത്രം നന്ദനം ആയിരുന്നു. കാറ്റത്തെക്കിളിക്കൂടിലും പിന്നീട് കിലുക്കത്തിലും കണ്ട കുറുമ്പിയുടെയും ദേവാസുരത്തിലും, മായാമയൂരത്തിലും കണ്ട യുവതിയുടെയും ഭാവമെല്ലാം മാറി നരവീണ ഒരു അമ്മയായാണ് രേവതിയെ നമ്മള്‍ നന്ദനത്തില്‍ കണ്ടത്.
മലയാളത്തില്‍ രേവതിയുടെ അരങ്ങേറ്റം മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു. കാറ്റത്തെക്കിളിക്കൂട് ശ്രദ്ധിക്കപ്പെട്ടതോടെ നര്‍ത്തകികൂടിയായ രേവതിയ്‌ക്ക് മലയാലത്തില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. ലാലിനൊപ്പംതന്നെ ഏറെ കഥാപാത്രങ്ങള്‍ ഈ താരം ചെയ്‌തു. ഒപ്പം തമിഴിലും തെലുങ്കിലും പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു.
അന്യഭാഷകളില്‍ എല്ലാവരും ഗ്ലാമറിന് പിന്നാലെ പോയപ്പോള്‍ അഭിനയമികവുകൊണ്ട് ശ്രദ്ധനേടിയ താരമാണ് രേവതി. ഒരിക്കലും ഇമേജ് എന്ന ചങ്ങലക്കുരുക്കില്‍ ഒതുങ്ങിക്കിടക്കാന്‍ തയ്യാറാവത്ത ഒരു നടിയാണ് രേവതിയെന്നതിന് തെളിവാണ് അവര്‍ ചെയ്‌ത ഓരോ കഥാപാത്രങ്ങളും.
ഒരു അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് മമ്മി ആന്റ് മി. ജിത്തു ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹലോ എന്ന ചിത്രത്തിന് ശേഷം ജിതില്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയി തോമസ് ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ചിത്രമാണിത്. നിത്യാ മേനോനാണ് രേവതിയുടെ മകളായി അഭിനയിക്കുന്നത്.
Search This Blog
Monday, August 24, 2009
Subscribe to:
Post Comments (Atom)
:)
ReplyDeleteonnum manassilavanillallo sreee
ReplyDelete