Search This Blog

Wednesday, August 26, 2009

വൈറ്റ്‌ എലിഫന്റിലൂടെ സംവൃത ഹിന്ദിയിലേക്ക്‌ ;മമ്മൂക്കക്കൊപ്പം ലക്ഷ്‌മി ഹാട്രിക്കിന്‌


നടി സംവൃത ഹിന്ദി ചിത്രത്തില്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജാസ്‌ ഖാന്‍ സംവിധാനം ചെയ്യുന്ന 'വൈറ്റ്‌ എലിഫന്റ്‌' എന്ന ചിത്രത്തിലൂടെയാണ്‌ സംവൃത ഹിന്ദിയില്‍ ആരങ്ങേറുന്നത്‌. എന്‍എഫ്‌ഡിസിയ്‌ക്ക്‌ വേണ്ടി നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ എന്‍ഡി ടിവിയും സഹകരിയ്‌ക്കുന്നുണ്ട്‌.

ഹിന്ദി ചിത്രമാണെങ്കിലും കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്‌ സിനിമയിലൂടെ പറയുന്നത്‌. സിനിമയുടെ പേര്‌ സൂചിപ്പിയ്‌ക്കുന്നത്‌ പോലെ ഒരാനയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്‌ ചിത്രത്തിന്റെ പ്രമേയം. നാടകരംഗത്തു നിന്നുള്ള കലാകാരന്‍മാര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നതും വൈറ്റ്‌ എലിഫന്റിനെ വ്യത്യസ്‌തമാക്കുന്നുണ്ട്‌.
മലയാളത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സംവൃത അധികം താമസിയാതെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ താരം ഹിന്ദിയിലേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌. മലയാളത്തില്‍ റോബിന്‍ഹുഡ്‌, അഹം പുണ്യം എന്നീ സിനിമകളാണ്‌ സംവൃത പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. രഘുപതി രാഘവ രാജാറാം, ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌ എന്നീ സിനിമകളിലാണ്‌ സംവൃത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്നത്‌.
******************************************************************

ഗോപികയ്‌ക്ക്‌ ശേഷം മമ്മൂട്ടിയുടെ ഭാഗ്യതാരമായി ലക്ഷ്‌മി മാറുകയാണോ? ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ ധോണിയുടെ വരെ ഉറക്കം കെടുത്തിയ താരം ഒരിയ്‌ക്കല്‍ കൂടി സൂപ്പര്‍ സ്റ്റാറിന്റെ നായികയാവാന്‍ ഒരുങ്ങുകയാണ്‌.
ടു ഹരിഹര്‍ നഗറിന്റെ വമ്പന്‍ വിജയത്തോടെ മോളിവുഡില്‍ താരമൂല്യം ഏറിയ ലക്ഷ്‌മിയെ തേടി സംവിധായകന്‍മാര്‍ ഇപ്പോള്‍ ക്യൂ നില്‍ക്കുകയാണ്‌. മമ്മൂട്ടി-ഷാഫി ടീമിന്റെ ചട്ടമ്പിനാട്ടിലാണ്‌ ലക്ഷ്‌മി ഇപ്പോള്‍ പുതുതായി കരാര്‍ ചെയ്യപ്പെട്ടിരിയ്‌ക്കുന്നത്‌.
മമ്മൂട്ടിയുടെ ഭാഗ്യനായികയായി അറിയപ്പെട്ടിരുന്ന ഗോപിക സിനിമയുടെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കുന്നതാണ്‌ ലക്ഷ്‌മിയ്‌ക്ക്‌ ഗുണമായത്‌. ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രമായ അണ്ണന്‍ തമ്പിയും പരാജയമായ പരുന്തിലുമാണ്‌ ഇതിന്‌ മുമ്പ്‌ ലക്ഷ്‌മി റായി മമ്മൂട്ടിയക്കൊപ്പം റായി അഭിനയിച്ചത്‌.
സെപ്‌റ്റംബര്‍ ഒമ്പതിന്‌ (09/09/09) ന്‌ ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചട്ടമ്പിനാട്‌ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ചിത്രമായിരിക്കും

No comments:

Post a Comment