
ചൊവ്വ, ഓഗസ്‌റ്റ് 11, 2009
നടിമാരെല്ലാം സ്വന്തം വിവാഹം ഒരു റിയാലിറ്റി ഷോ ആക്കി മാറ്റാന്‍ പോവുകയാണോ. സംശയത്തിന് കാരണമെന്തെന്നല്ലേ.
ബോളിവുഡ് ഗ്ലാമര്‍ ഗേള്‍ രാഖി സാവന്തിന്റെ വിവാദ സ്വയംവരത്തിന് പിന്നാലെ ഇതാ തെന്നിന്ത്യയിലും സ്വയംവര റിയാലിറ്റി ഷോ അരങ്ങേറാന്‍ പോകുന്നു.
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം രംഭ യാണ് പുതിയ സ്വയംവര കന്യക. ഒരു പ്രശസ്‌ത തമിഴ് ചാനലുമായി ചേര്‍ന്നാണ് രംഭ സ്വയംവരത്തിന് തയ്യാറാവുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി രംഭയ്‌ക്കുവേണ്ടി വീട്ടുകാര്‍ നല്ലൊരു വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
വീട്ടുകാരുടെ ബുദ്ധിമുട്ട് മാറ്റിക്കളയാം എന്ന് വിചാരിച്ചാണോ എന്തോ രാഖിയുടെ സ്വയംവര വാര്‍ത്ത കേട്ടതിന് പിന്നാലെ രംഭയും സ്വയംവരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. വീട്ടുകാര്‍ക്കും ഇതില്‍ സന്തോഷമാണത്രേ.
വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് താരം സ്വയംവരത്തിനൊരുങ്ങുന്നത്. സ്വയംവര ഷോയില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ പകുതിയാണത്രേ രംഭയും കുടുംബവും ചാനലുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഖിയുടെ സ്വയംവരം ഒരു റിയാലിറ്റി സംഭവമായി മാറിയനിലയ്‌ക്ക് രംഭയുടെ കാര്യത്തിലും ഒട്ടും കുറവുണ്ടാകില്ലെന്നറിയാവുന്ന ചാനലുകാര്‍ക്ക് ഇതൊക്കെ നൂറുവട്ടം സമ്മതം. എന്തായാലും മ്യൂസിക് റിയാലിറ്റി, അഭിനയ റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ ഇനി സ്വയംവര റിയാലിറ്റി കാരണം ടിവി തുറക്കാന്‍ കഴിയാത്ത അവസ്ഥവരുമോയെന്നാണ് പലരും ചോദിക്കുന്നത്.
തമിഴ്, തെലുങ്ക് ചലച്ചിത്രലോകത്തുള്ള പല താരങ്ങള്‍ക്കും ഇത്തരത്തില്‍ സ്വയംവരം ആയിക്കളയാം എന്നുണ്ടത്രേ. മലയാളത്തില്‍ നിന്നും ആരാണ് ഇത്തരമൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുന്നതെന്നേ ഇനി കാണാനുള്ളു
No comments:
Post a Comment