Search This Blog
Thursday, August 13, 2009
നാലരക്കോടിയുടെ ആടയാഭരണങ്ങളുമായി ശ്രിയ
വിക്രം-ശ്രിയ ജോഡികള്‍ ഒന്നിയ്‌ക്കുന്ന കന്തസ്വാമി റിലീസിന് തയാറെടുക്കുന്നു. സൂസി ഗണേശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കന്തസ്വാമി ഏറെ പ്രത്യേകതകളോടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്. പണം വാരിയെറിഞ്ഞ് നിര്‍മ്മിച്ചിരിയ്‌ക്കുന്ന കന്തസ്വാമിയിലെ ഗാനരംഗങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.
ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ മാത്രം 4.5 കോടിയുടെ ആടയാഭരണങ്ങളിഞ്ഞാണ് ശ്രിയ പ്രത്യക്ഷപ്പെടുന്നത്. വസ്‌ത്രത്തിന് മാത്രം 26 ലക്ഷം ചെലവായപ്പോള്‍ നാലുകോടിയുടെ ആഭരണങ്ങളാണ് ശ്രിയ അണിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുപത് കൊല്ലം മുമ്പ് ഭാഗ്യരാജ് നായകനായ രാസുക്കുട്ടി എന്ന ചിത്രത്തില്‍ നടി ഐശ്വര്യ ഒരു ലക്ഷം രൂപയുടെ സാരി ധരിച്ചത് വലിയ സംഭവമായി കൊട്ടിഘോഷിയ്‌ക്കപ്പെട്ടിരുന്നു. അവിടെ നിന്നാണ് നാലരക്കോടിയുടെ ആഡംബരത്തിലേക്ക് തമിഴ് സിനിമ എത്തിനില്‌ക്കുന്നത്.
കന്തസ്വാമി: കാത്തിരിപ്പ് ഇനിയും നീളും
വിക്രം-സൂസി ഗണേശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കന്തസ്വാമിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി നിര്‍മാണത്തിലുള്ള കന്തസ്വാമിയെ ഏറെ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകര്‍ കാത്തിരിയ്‌ക്കുന്നത്.
ഇതിന് മുമ്പ് പല റിലീസിങ് തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും പറഞ്ഞ സമയത്തൊന്നും ചിത്രം പുറത്തെത്തിയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവസാനമായി ആഗസ്‌റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ ചിത്രം ഒരാഴ്‌ച കൂടി വൈകുമെന്നാണ് ഇപ്പോള്‍ ലഭിയ്‌ക്കുന്ന വിവരം.
ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ പ്രത്യേകിച്ച് സ്‌പെഷ്യല്‍ ഇഫക്ട് ജോലികള്‍ തീരാന്‍ വൈകുന്നതാണ് റിലീസിങ് വൈകിക്കിയ്‌ക്കുന്നതെന്ന് നിര്‍മാതാവായ കലൈപുലി പറയുന്നു. സിനിമയുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും കലൈപുലി പറയുന്നു.
എന്ത് സംഭവിച്ചാലും ആഗസ്റ്റ് 21 കന്തസ്വാമി തിയറ്ററുകളിലുണ്ടാവുമെന്ന് കലൈപുലി ഉറപ്പ് പറയുന്നുണ്ട്. ശ്രീയ നായികയായെത്തുന്ന കന്തസ്വാമിയിലെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകമൊട്ടാകെ ആയിരത്തോളം തിയറ്ററുകളിലാണ് കന്തസ്വാമി പ്രദര്‍ശനത്തിനെത്തുന്നത്. ദശാവതാരത്തിന് ശേഷം കോളിവുഡ് കണ്ട ഏറ്റവും വലിയ റിലീസ് മാമാങ്കമായാണ് കന്തസ്വാമി വിശേഷിപ്പിയ്‌ക്കപ്പെടുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment