Search This Blog
Saturday, August 1, 2009
ഉത്കണ്ഠ
ഉത്കണ്ഠ ഇല്ലാത്ത മാനവര്‍ ഈ ലോകത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. ഉത്കണ്ഠ മൂലം ആയുസ്സിന്റെ ഒരു മുഴം പോലും നീട്ടാന്‍ കഴിയില്ലെന്ന് കേട്ടിട്ടില്ലേ? എന്നാലും ഇതു മനുഷ്യ സഹജം. ഒന്ന് മനസ് വെച്ചാല്‍ ഉത്കണ്ഠ ഒരു പരിധി വരെ അകറ്റി നിര്‍ത്താം
ഉത്കണ്ഠ കുറയ്കാന്‍ ഇതാ ചില പൊടിക്കൈകള്‍
ഉറക്കം നാടിവ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. അതിനാല്‍ ഉറക്കം കുറഞ്ഞാല്‍ സമ്മര്‍ദം കൂടും. എന്നാല്‍ ശാരീരിക അദ്വാനം മസ്സിലുകളുടെ സമ്മര്‍ദം കുറച്ചു നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുന്നു. കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നതും സമ്മര്‍ദം കുറയാനിടയാക്കും.
വ്യായാമവും യോഗയും ശീലമാക്കുന്നതോടൊപ്പം കാത്സ്യവും മിനറല്സും അടങ്ങിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുര പലഹാരങ്ങള്‍ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും എന്നത് മറക്കാതിരിക്കുക.
നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍ കൃത്യമായ ഇടവേളകള്‍ ആവശ്യമാണ്. ഒരേ ജോലിയില്‍ മണിക്കുറുകളോളം ഇരിക്കാതെ ചെറിയ ഇടവേളകള്‍ കണ്ടെത്തുക. ഇതു തൊഴില്‍ജന്യമായ ഉത്കണ്ഠ അകറ്റുന്നു.
അരോമ തെറാപ്പി എന്തെന്നറിയില്ലേ? സസ്യ എണ്ണ ഉപയോഗിച്ചുള്ള കുളി അല്ലെങ്കില്‍ ബോഡി മസ്സാജ്. ഇതും ഉത്കണ്ഠ കുറക്കുവാന്‍ സഹായകമാണ്.
ചെറിയ ചൂട് വെള്ളത്തില്‍ എപ്സം സാള്‍ട്ട് ചേര്‍ത്ത് കുളിക്കുന്നതും ഉത്കണ്ഠ അകറ്റുന്നു.
രാവിലെ പതിവായി ഓട്ട്സ് കഴിക്കുന്നതും ചെറു ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും ഉന്മ്മേഷം വര്‍ധിപ്പിക്കുന്നു.
പാഷന്‍ ഫ്രൂട്ടും സമ്മര്‍ദം അകറ്റാനുള്ള ചികില്സാവിധികളില്‍ ഉപയോഗിച്ചിട്ടുണ്ടത്രേ.
ഇതൊക്കെ ആണെങ്കിലും വല്ലപ്പോഴും ഉണ്ടാവുന്ന ആകാംഷ ഉപദ്രവകാരിയല്ല കേട്ടോ. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ വര്‍ഷങ്ങളോളം ആകാംഷയെ കൂടെ കൊണ്ട് നടക്കുന്നവര്‍ വൈദ്യ സഹായം തേടെണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment